എലവഞ്ചേരി: ഗൃഹനാഥന്റെ ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം വീട് കത്തി നശിച്ചു. സ്വന്തം ഭര്‍ത്താവിന്റെ വിയോഗത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് ലതികയ്ക്ക് മറ്റൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നത്. ലതികയുടെ ഭര്‍ത്താവ് മോഹനന് ബുധനാഴ്ച്ച ജീവനൊടുക്കുകയായിരുന്നു. ലതികയ്ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന് മിഥുന് മാത്രമാണ് ഏക തുണ.
വ്യാഴാഴ്ച്ച പകലാണു വീടിനകത്തു നിന്നു തീ പടര്‍ന്നു ഒലമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിയമര്‍ന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് മിഥുന്റെ പുസ്തകങ്ങളും തീയില്‍ കത്തി നശിച്ചു. ലതികയും മിഥുനും സമീപത്തെ മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.