കോഴിക്കോട്: സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരത്തിന് അര്‍ഹമായി കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതി.രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിരയിലുള്ള പദ്ധതികളെയും മാതൃകാപദ്ധതികളെയും കണ്ടെത്തി അവാര്‍ഡ് നല്കുന്ന സ്കോച്ച് എക്സലന്‍സ് അവാര്‍ഡിന് എന്‍ടിപിസി, ഭാരത് പെട്രോളിയം, ആന്ധ്രാ ഹൗസിങ് ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 46 നോമിനേഷനുകളാണ് അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്.
19ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്കോച്ച് ചെയര്മാന് സമീര്‍ കൊച്ചാറില്നിന്നും കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രോഗ്രാം മാനേജര്‍ നിഷാന്ത് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രാദേശികമായ ഉല്‍പ്പാദനവും വീടുകള്‍ കയറിയുള്ള വില്‍പ്പനയും ഏകോപിപ്പിച്ച് സ്ഥിരവരുമാനം ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന നൂതന വിപണന പദ്ധതിയാണ് കുടുംബശ്രീയുടെ ഹോംഷോപ്പ്. 25 ഹോം ഷോപ്പ് ഓണര്‍മാരും ഏഴ് ഉല്‍പ്പന്നങ്ങളുമായി 2010 ജൂലൈ 29ന് ഉദ്ഘാടനംചെയ്ത പദ്ധതിയില്‍ 38 ഉല്‍പ്പാദന യൂണിറ്റുകളും 62 ഉല്‍പ്പന്നങ്ങളും അഞ്ഞൂറിലേറെ ഹോം ഷോപ്പ് ഉടമകളുമുണ്ട്.
ആറുമാസംകൊണ്ട് സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്. പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിച്ച് മൂവായിരത്തിലേറെ പേര്‍ക്ക് സ്ഥിരംതൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരം നേടിയ ഹോംഷോപ്പ് പദ്ധതിയെ അനുമോദിക്കാനും മികച്ച ഹോംഷോപ്പ് സിഡിഎസുകള്‍ക്കും മികച്ച ഹോംഷോപ്പ് ഓണര്മാര്ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യാനുമായി ഗാന്ധിജയന്തി ദിനത്തില്‍ കൊയിലാണ്ടിയില്‍ ‘സ്വാശ്രയ വസന്തം’ സംഘടിപ്പിക്കും.