ഫ്രാങ്ക്ഫര്‍ട്ട്; 112 വയസുള്ള മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്തെന്നു കേട്ടാല്‍ നമ്മള് ഞെട്ടും. കഴിഞ്ഞ 62 വര്‍ഷമായി സ്ഥിരം കുടിക്കുന്ന രണ്ടു പെഗ് വിസ്കി ആണു തന്റെ ആരോഗ്യ രഹസ്യമെന്നു ബ്രിട്ടനിലെ മുത്തശി ഗ്രെയിസ് ജോണ്സണ് പറഞ്ഞു. 112 -ാം ജന്മദിനാഘോഷത്തിലാണ് തന്റെ ആരോഗ്യ രഹസ്യം ഈ മുത്തശ്ശി ലോകത്തോട് വെളിപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തലിനു ശേഷം സുഹൃത്തുക്കള്‍ അവരെ അമേസിങ് ഗ്രെയ്സ് എന്നാണു വിളിക്കുന്നത്. കഴിഞ്ഞ 62 വര്‍ഷമായി ദിവസേന ഉറങ്ങുന്നതിന് മുമ്പ് രണ്ടു പെഗ് സിംഗിള്‍ മാള്‍ട്ട് വിസ്കി ഇവര്‍ കഴിക്കുന്നു. ബ്രിട്ടനിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിനും രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ഇവര്‍ സാക്ഷിയായിട്ടുണ്ട്.
വര്‍ഷങ്ങളായി ദിവസേന ഉറങ്ങുന്നതിനായി കഴിക്കുന്ന ഈ രണ്ടു പെഗ് വിസ്ക്കി ഉപയോഗം നിറുത്താന്‍ ഇവര്‍ക്ക് ഉദ്ദേശ്യമില്ല. ഇവരുടെ ആരോഗ്യം തികച്ചും ത്യുപ്തികരമാണെന്നു പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.