4,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ട മാമത്തുകളെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ മാമത്തുക്കളെ പുനര്‍സൃഷ്ടിക്കുമെന്നും സൈബീരിയയിലെ ഐസ് ഏജ് പാര്‍ക്കിലൂടെ അവ സ്വതന്ത്രമായി കറങ്ങി നടക്കുമെന്നുമാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. മാമത്തുകളുടെ ഫോസിലുകളില്‍ നിന്ന് ഡിഎന്‍എകള്‍ ശേഖരിച്ചാണ് ക്ലോണിംഗ് നടത്തുന്നത്.
ഇതിനായി പെര്‍മാഫ്രോസ്റ്റില്‍ കാണപ്പെടുന്ന മാമത്തുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്.
ആനകളിലാണ് മാമത്തുകളെ പുനര്‍സൃഷ്ടിക്കാനുള്ള പരീക്ഷണം നടത്തുക.
കിഴക്കന്‍ യാകുട്ടിയോ പ്രദേശത്ത് ജുറാസിക് പാര്‍ക്ക് സ്റ്റൈലില്‍ ഒരുങ്ങുന്ന മൃഗസംരക്ഷണ കേന്ദ്രത്തിലേക്കായി മൃഗങ്ങളെ ക്ലോണ്‍ ചെയ്യാന്‍ പ്രാദേശിക സര്‍ക്കാര്‍ വിദഗ്ധരെ രംഗത്തിറക്കിയിരുന്നു. ഇതിനായി
റഷ്യ, ദക്ഷിണ കൊറിയ, ജാപ്പനീസ് ശാസ്ത്രജ്ഞന്മാരോടൊപ്പമാണ് ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നത്.
‘എന്റെ അഭിപ്രായത്തില്‍, ഒരു മാമത്തിനെ ക്ലോണ്‍ ചെയ്യുക എന്നത് അടുത്ത ദശകത്തില്‍ സംഭവിക്കും,
സാങ്കേതികവിദ്യ അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു, ഇന്നലെ ശാസ്ത്രീയ അസംബന്ധമെന്ന് തോന്നിയത് ഇന്നത്തെ ശാസ്ത്രജ്ഞര്‍ സാധിച്ചു കാണിക്കുന്നതായും
പ്രദേശത്തിന്റെ ആക്ടിങ് തലവന്‍ ഐസന്‍ നികോളാവ് പറഞ്ഞു.
2014 ലാണ് മാമത്തുകളുള്ള ഐസ് ഏജ് പാര്‍ക്ക് എന്ന സാധ്യത നിക്കോലാവ് ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അന്ന് എല്ലാവരും അത് ചിരിച്ചുതള്ളുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഏകദേശം 4,000 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അവസാന മാമത്തും ഭൂമുഖത്തുനിന്നും വിടപറഞ്ഞത്. റഷ്യയുടെ തണുത്ത പ്രദേശമായ യാകുറ്റായിലാണ് ഇവയുടെ അവശിഷ്ടങ്ങള്‍ കൂടുതലായി കണ്ടെത്തിയത്. ഇവയില്‍ നിന്നാണ് ക്ലോണ്‍ ചെയ്യാനാവശ്യമായ ഡിഎന്‍എകള്‍ ശേഖരിച്ചത്.
40,000 വര്‍ങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സിഹങ്ങളെയും, കുതിരകളെയുമെല്ലാം ഇത്തരത്തില്‍ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. അത് വിജയിച്ചാല്‍ അവയേയും ഐസ് ഏജ് പാര്‍ക്കില്‍ സംരക്ഷിക്കും.
മാമത്തുകളുടെ തിരിച്ചുവരവിനായി അമേരിക്കന്‍ വിദഗ്ദ്ധരും പ്രവര്‍ത്തിക്കുന്നുണ്ട്.