മലയാള സിനിമയില്‍ സിനിമയില്‍ തനിക്ക് പറ്റിയ ഇടം കണ്ടെത്തി അതില്‍ ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ് ആലപ്പുഴ കായംകുളം സ്വദേശി സേതു. സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തുടങ്ങി, തങ്ങളുടെ മനസ്സിലെ കഥാപാത്രങ്ങളെ പേപ്പറിലാക്കാന്വരെ സംവിധായകരും മെയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളും സേതുവിനെ ആശ്രയിക്കുന്നു. മമ്മുട്ടി, മോഹന്‍ലാല്‍, പൃഥ്യുരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പ്രമുഖരുടെ ക്യാരക്ടര്‍ സ്കെച്ചുകള്‍ സേതു തയ്യാറാക്കി കഴിഞ്ഞു. ജന്മസിദ്ധമായ വരയ്ക്കാനുള്ള കഴിവിനെ തനിക്കിഷ്ടപ്പെട്ട സിനിമാ മേഖലയില്‍ ഉപയോഗപ്പെടുത്തി എല്ലാവരുടെയും ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് സേതു.
സിനിമയില്‍ പുതിയൊരു തൊഴില്‍ മേഖലതന്നെ സൃഷ്ടിച്ചിരിക്കുകയാണ് സേതു. എങ്ങനെയാണ്
ക്യാരക്ടര്‍ സ്കെച്ച്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രംഗത്തേക്ക് വരുന്നത്
മാവേലിക്കര രാജാ രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിച്ചിരുന്ന കാലത്തുതന്നെ സിനിമാ മോഹങ്ങള്‍ മനസ്സില്‍ കയറിയിരുന്നു. എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ സിനിമയില്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആസമയത്താണ് ഞെക്കാട് രാജന് എന്ന സിനിമാ ആര്‍ട്ടിസ്റ്റിന്റെ മകന് കോളേജില്‍ പഠിക്കാനെത്തിയിരുന്നു. ഒരിക്കല്‍ ഞെക്കാട് രാജന് കോളേജില്‍ വന്നപ്പോള്‍ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. സിനിമയില്‍ എന്തെങ്കിലും അവസരം തരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹമാണ് യുഗപുരുഷന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കിത്തന്നത്. അവിടെവെച്ച് ഡയറക്ടറെ പരിചയപ്പെട്ടു, അങ്ങനെ ചെറിയ അഭിനയ അവസരങ്ങള്‍ തേടിയെത്തി. ഒപ്പം സിനിമയ്ക്ക് വേണ്ടി ചെറിയ രീതിയില്‍ ഗ്രാഫിക്സ് വര്‍ക്കുകളും ചെയ്തു.
അര്‍ദ്ധനാരിയില്‍ ഗ്രാഫിക്സ് ചെയ്യുന്ന സമയത്താണ് നാട്ടുകാരനായ നിജു കൃഷ്ണ വഴി മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് വേണ്ടിയാണ് ആദ്യമായി ക്യാരക്ടര്‍ സ്കെച്ച് ചെയ്യുന്നത്. ധര്ഭോണി എന്ന ചിത്രത്തിന് വേണ്ടി വിജയരാഘവന്റെ 90 വയസ്സായ സ്വാതന്ത്ര്യ സമര സേനാനിയുടെ രൂപമാണ് അന്ന് വരച്ചത്. അങ്ങനെ അത് പ്രൊഫഷനാക്കി. പത്തേമാരിയില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ സ്കെച്ച് ചെയ്തു. അതോടെയാണ് ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ നിരവധി സംവിധായകരും, മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളും ക്യാരക്ടര്‍ സ്കെച്ചുകള്‍ക്കായി നേരിട്ട് ബന്ധപ്പെടുന്നു. പ്രമുഖ മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളെല്ലാം ഇത്തരം വര്‍ക്കുകള്‍ തന്നുവരുന്നു.
ഒടിയന് എന്ന ചിത്രത്തിനു വേണ്ടി സേതുവിന്റെ ധാരാളം സ്കെച്ചുകള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഗ്രാഫിക്സ് എന്നിവ കണ്ടു. എല്ലാം നല്ല പോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു, എങ്ങനെയാണ് ഒടിയനിലേക്ക് എത്തുന്നത്
ലാലേട്ടനോടുള്ള താല്പര്യംകൊണ്ട് ഫാന്‍സ് അസോസിയേഷന് വേണ്ടി ഒടിയന് ലുക്കിലുള്ള ലാലേട്ടന്റെ ഒരു സ്കെച്ച് ചെയ്തിരുന്നു. അത് ലാലേട്ടന്റെ പേഴ്സനല്‍ മേയ്ക്ക്അപ്പ്മാന് ലിജു ചേട്ടന് കാണാനിടയാവുകയും ലാലേട്ടനെ കാണിക്കുകയും ചെയ്തു. ലാലേട്ടന് അത് ഇഷ്ടമായി. ലാലേട്ടന് അത് ഒടിയന്റെ സംവിധായകന് ശ്രീകുമാര മേനോന് സാറിനെ കാണിച്ചു. അദ്ദേഹത്തിനും എന്റെ വര്‍ക്ക് ഇഷ്ടമായി. അങ്ങനെയാണ് ഒടിയന്റെ ടീമില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുന്നത്.
ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചക്ര എന്ന പേരില്‍ ഒരു ടീം ഉണ്ടാക്കിയാണ് ഒടിയനു വേണ്ടി ക്രിയേറ്റീവ് വര്‍ക്കുകള്‍ ചെയ്യുന്നത്. എനിക്കൊപ്പം ഗോകുല്‍ രാജ്, വെങ്കിടേശ്, കൃഷ്ണലാല്‍ എന്നിവരുണ്ട്. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ എന്ന ടൈറ്റിലിലാണ് വര്‍ക്ക് ചെയ്യുന്നത്. ഒടിയന് വേണ്ടി പോസ്റ്റര്‍, ടൈറ്റില്‍ ഗ്രാഫിക്സ്, മാര്ക്കറ്റിംഗിനാവശ്യമായ വര്‍ക്കുകള്‍ എന്നിവ ചെയ്തു വരുന്നു. ശ്രീകുമാര്‍ സാറിന്റെ അടുത്തതായി വരുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വര്‍ക്കുകളും ലഭിച്ചിട്ടുണ്ട്. ഒടിയന് വേണ്ടി ചെയ്ത വര്‍ക്കുകള്‍ ക്ലിക്കായി. കേരളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയാണ് ഒടിയന്. വളരെ നന്നായാണ് സിനിമ എടുത്തിരിക്കുന്നത്. നല്ല ട്വിസ്റ്റുകളും, വിസ്മയിപ്പിക്കുന്ന രംഗങ്ങളുമുണ്ട് സിനിമയില്‍.
ഒരു ക്യരക്ടര്‍ സ്കെച്ച് പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കും.
അത് ഓരോ ക്യാരക്ടറനുസരിച്ച് ഇരിക്കും. ക്രിയേറ്റിവിറ്റി, ക്യാരക്ടറിലേക്ക് എത്താനെടുക്കുന്ന സമയം എന്നിവ സ്വാധീനിക്കും. ചിലപ്പോള്‍ ഒരു ദിവസം, ചിലത് ഒരു മണിക്കൂര്‍, ചിലത് മൂന്ന് നാല് ദിവസം.
സേതുവിനെ വര്‍ക്കകള്‍ ശ്രദ്ധക്കപ്പെട്ട് തുടങ്ങുന്നത് എപ്പോഴാണ് ? പൊതുവെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള റെസ്പോണ്‍സ് എങ്ങനെയാണ്.
പത്തേമാരി മുതലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മിക്ക ഡയറക്ടര്‍മാരും, മേയ്ക്കപ്പ്മാന്മാരും ക്യാരക്ടര്‍ സ്കെച്ചുകള്‍ക്കായി സമീപിക്കുന്നുണ്ട്. എല്ലാവരെയും സാറ്റിസ്ഫൈ ചെയ്യാന്‍ കഴിയുന്നുണ്ട്. നേരത്തെ ഇത്തരത്തിലൊരു വിഭാഗം ഇല്ലായിരുന്നു സിനിമയില്‍. എന്നാല്‍ ഇപ്പോള്‍ ക്യാരക്ടര്‍ കോണ്‍സെപ്പ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന മേഖലതന്നെ ആരംഭിച്ചു. ഒടിയന് വേണ്ടി ചെയ്ത എല്ലാ വര്‍ക്കുകള്‍ക്കും നല്ല റെസ്പോണ്‍സാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമിയിലെ മഞ്ചുവാര്യരുടെ ക്യാരക്ടര്‍, ടെയ്ക്ക് ഓഫ്, മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ എന്നിവയിലെ സ്കെച്ചുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡയറക്ടറുടെ മനസ്സിലുള്ള ക്യാരക്ടര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുക, മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്ന പോലെ ക്രിയേറ്റ് ചെയ്യുക. ഏറെ ശ്രമകരമായ കാര്യം തന്നെയാണ്. ആ പ്രോസസ് ഒന്ന് പറയാമോ
പത്തേമാരിയുടെ ഉദാഹരണത്തിലൂടെ അത് വിശദീകരിക്കാം. ചിത്രത്തിലെ മമ്മൂക്കയുടെ കഥാ പശ്ചാത്തലം റഷീദിക്ക വിളിച്ചു പറഞ്ഞു. ഏറെ നാള് വിദേശത്ത് കഷ്ടപ്പെട്ട പ്രവാസിയുടെ പ്രായമായ അവസ്ഥ, കുടുംബം, ജോലി, അത്തരം കാര്യങ്ങള്‍ പറഞ്ഞുതന്നു. അപ്പോള്‍ എനിക്ക് മനസ്സില്‍ തെളിയുന്ന മമ്മുക്കയുടെ രൂപം. അതാണ് ഞാന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയത്. ഒരു ക്യാരക്ടറിന്റെ ഫീച്ചേഴ്സ് വിശദീകരിക്കമ്പോള് എന്റെ മനസ്സില്‍ വരുന്ന ഐഡിയകള്‍ ഞാന്‍ ഡയറക്ടര്‍ അല്ലെങ്കില്‍ മെയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായി ഷെയര്‍ ചെയ്യും.
സംശയങ്ങള്‍ ക്ലിയര്‍ ചെയ്യും. അങ്ങനെയാണ് ക്യാരക്ടറിനെപ്പറ്റി ക്ലാരിറ്റി വരുത്തുന്നത്. ചില സമയങ്ങളില്‍ മെയ്ക്ക്അപ്പ് ആര്‍ട്ടിസ്റ്റുകള്‍ ക്യാരക്ടറിന്റെ റഫറന്‍സുകള്‍ അയച്ചുതരും അതുവെച്ച് ചെയ്യും. ചിലപ്പോള്‍ ക്യാരക്ടര്മാരുടെ സ്വഭാഗം പറയും.
ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി അവസരം ലഭിക്കുന്നത് റോണക്സ് സേവിയര്‍ വഴിയാണ്. അദ്ദേഹം ട്രാന്ജെന്ററായുള്ള ജയസൂര്യയുടെ ക്യാരക്ടര്‍ എക്സ്പ്ലെയിന് ചെയ്തു തന്നു. ആ ഐഡിയവെച്ച് വരച്ചു.
ക്യാരക്ടര്‍ സ്കെച്ചിങില് വെല്ലുവിളിയായി തോന്നിയ വര്‍ക്ക് ഏതാണ്
ധാരാളം വര്‍ക്കുകള്‍ ചെയ്തെങ്കിലും വെല്ലുവിളിയായി തോന്നിയത് ആടുജീവിതത്തിനുവേണ്ടിയുള്ള ക്യാരക്ടര്‍ സ്കെച്ചിങ് ആയിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിന് വേണ്ടിയുള്ള പൃഥ്യുരാജിന്റെ മെയ്ക്ക് ഓവര്‍. ആടുജീവിതം എന്ന നോവല്‍ വായിച്ചത് ഏറെ ഗുണം ചെയ്തു. ഏറെ പണിപ്പെട്ടാണ് ആ ദൗത്യം ചെയ്തത്.
സംതൃപ്തി നല്കിയ വര്‍ക്ക്
എല്ലാവര്‍ക്കുകളും ഉള്‍ക്കൊണ്ട് ചെയ്യുന്നു അതുകൊണ്ടുതന്നെ എല്ലാ വര്‍ക്കുകളും സംതൃപ്തി നല്കിയവയാണ്.
സിനിമയിലെ മറ്റ് വര്‍ക്കുകള്‍ എന്തൊക്കെയാണ്
സിനിമയ്ക്ക് വേണ്ടി സ്റ്റോറി ബോര്‍ഡുകള്‍ ചെയ്തു നല്‍കുന്നുണ്ട്. ഒപ്പം സ്പെഷ്യല്‍ മേയ്ക്കപ്പ് (ദശാവതാരത്തില്‍ കമലഹാസന് ചെയ്ത പോലെയുള്ളവ ) ചെയ്യാനാവശ്യമായ പ്രോസ്തറ്റിക് മോള്‍ഡ് മെയ്ക്കിംങ് എന്ന ഒരു വിഭാഗം കൂടി കൈകാര്യം ചെയ്യുന്നു. ഇതുവരെ മലയാള സിനിമ ഇതിനായി മുബൈയില്‍ നിന്നോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്നോ ആളുകളെ കൊണ്ടുവരികയാണ് ചെയ്തിരുന്നത്.
സ്വന്തമായി ഷോര്‍ട്ട് ഫിലിം ചെയ്യുന്നു.
ഉങ്കളെ പോടണം എന്ന തമിഴ്സിനിമയ്ക്ക് വേണ്ടിയും ക്യാരക്ടര്‍ സ്കെച്ച് ചെയ്തു.
സ്വാധീനിച്ച വ്യക്തികള്‍
കുടുംബത്തിന്റെ സപ്പോര്‍ട്ടാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ആര്‍ട്ടിസ്റ്റ് രഞ്ജി വിശ്വനാഥാണ് എന്റെ ഗുരു. അദ്ദേഹത്തില്‍ നിന്നാണ് വരയുടെ ബാലപാഠങ്ങള്‍ പഠിച്ചത്.
…