ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും തമിഴകത്തെ സൂപ്പര്‍താരമായി സേതുപതി മാറിയത് ഒരുപാട് പരിശ്രമത്തിന് ശേഷം തന്നെയാണ്. അനായാസ അഭിനയ ശൈലിയിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയുമാണ് അദ്ദേഹം സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയത്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിജയ് സേതുപതിയും മലയാളിയായ ജെസിയും വിവാഹിതരാകുന്നത്. സിനിമയിലേക്ക് വരുന്നതിനുമുന്പ് ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു താരത്തിന്റെ വിവാഹം.
സിനിമയിലെത്താനും നല്ല കഥാപാത്രങ്ങള്‍ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് ജെസ്സിയാണ്. ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവള് ഒപ്പം നിന്നു. എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍. ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല, സേതുപതി പറഞ്ഞു.
സുഹൃത്ത് വഴിയാണ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. മലയാളിയായ ജെസി കൊല്ലം സ്വദേശിനിയാണ്. ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് ചെന്നൈയിലാണ്.
‘ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് ജെസിയെ പരിചയപ്പെടുന്നത്. ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ജെസിയും അവിടെയുണ്ടായിരുന്നു, സേതുപതി പറഞ്ഞു.
പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം കുറച്ചുപ്രശ്നങ്ങളുണ്ടായി. ഒടുവില്‍ വിവാഹത്തിന് അവര്‍ സമ്മതം നല്കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസിയെ ആദ്യമായി നേരില്‍ക്കാണുന്നത്, സേതുപതി പറഞ്ഞു.
ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാസമാണ് സേതുപതിയുടെ പുതിയ ചിത്രം.
പിസ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സേതുപതി തമിഴില്‍ നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്.