കോഴിക്കോട്: അകകണ്ണുകൊണ്ട് വിസ്മയം തീര്‍ത്ത് ചെസ് കളങ്ങള്‍ കീഴടക്കിയ കോഴിക്കോട്കാരനെ പരിചയപ്പെടാം.
കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് സാലിഹിലാണ് ചെസ് മത്സരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകിയത്. സാമ്പത്തികമായും സാമൂഹികമായും ദുരിതാവസ്ഥയില്‍ കഴിയുന്ന അന്ധരായ മാതാപിതാക്കളോടൊപ്പം ജീവിതം സമരമാക്കി മാറ്റിയാണ് സാലിഹ് ചെസ് മത്സരങ്ങളില്‍ ഉന്നതിയിലേയ്ക്ക് കുതിയ്ക്കുന്നത്.
അക കണ്ണിലൂടെ സാമൂഹ്യ യാര്‍ത്ഥ്യങ്ങളെ വീക്ഷിക്കുവാനും വിലയിരുത്താനും ആരുമായി സംവദിക്കുവാനും കഴിയുന്ന തുറന്ന മനസ്സുള്ള ഈ ചെറുപ്പക്കാരന് ഇതിനോടകം തന്നെ ധാരാളം ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലൂടെ പുരസ്ക്കാരങ്ങള്‍ വാരി കൂട്ടിയിട്ടുണ്ട്.
ലോക റാങ്കിങ്ങില്‍ 1362 റാങ്കുകാരനായ സാലിഹ് അടുത്ത മാസം ജക്കാര്‍ത്തയില്‍ നടക്കുന്ന പാര ലിംമ്പിക്സില് പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്. ഒരേസമയം ഒന്നിലധികം ആള്‍ക്കാരോട് ഏറ്റുമുട്ടുന്ന ഒരു പ്രദര്‍ശന മത്സരം നടത്താനാഗ്രഹിക്കുന്ന സാലിഹ് ചെസില്‍ തന്റെ അറിവ് പുതു തലമുറയ്ക്ക് പകര്‍ന്നു നല്കാന് അതിയായി ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ്.
എന്നാല്‍ സ്വന്തമായ വരുമാന മാര്‍ഗമില്ലാത്തതിനാല്‍ തന്നെ സാമ്പത്തിക പ്രതിസന്ധി മനസ്സിലെ പല മോഹങ്ങള്‍ക്കും കൂച്ചുവിലങ്ങായി തീര്‍ന്നിരിക്കുകയാണ്.
നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുന്ന മുഹമ്മദ് സാലിഹിന് ജക്കാര്‍ത്തയിലേക്ക് യാത്ര അയപ്പ് നല്കുവാന് ഒരുങ്ങുകയാണ് കോഴിക്കോട്ടെ അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും.