കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പുതിയ പദ്ധതിയുമായി ഗതാഗതവകുപ്പ്. മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര മോട്ടോര്‍വാഹനവകുപ്പിന്റെ ‘വാഹനസാരഥി’ പദ്ധതി നടപ്പാക്കിയ ആര്‍ടിഒ ദേശീയ പാതാവിഭാഗം, ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് താത്കാലിക പ്ലാസ്റ്റിക് കാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് 12 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയായി ടെന്‍ഡര്‍ നല്‍കിയത്.
മറ്റു സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ നേരത്തേയുണ്ട്. കേരളത്തില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും മുംബൈ ആസ്ഥാനമായ കമ്പനി കോടതിയില്‍ പോയതിനെത്തുടര്‍ന്ന് നിലച്ചു. പുതിയ ടെന്‍ഡറുകള്‍ അടുത്തുതന്നെ ക്ഷണിക്കും. സംസ്ഥാനത്തൊട്ടൊകെ ഓരോ വര്‍ഷവും പുതിയ ഏഴുലക്ഷംപേരാണ് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്. നിലവില്‍ 80 ലക്ഷത്തോളം കാര്‍ഡുകള്‍ പ്ലാസ്റ്റിക് കാര്‍ഡുകളിലേക്ക് മാറേണ്ടി വരും.