തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധ്യത.അണക്കെട്ടിന് ജലനിരപ്പ് 2403 അടിയായി ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കെഎസ്ഇബി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടായേക്കും.
നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്കു വിടുന്നത് ഇത് 17 ലക്ഷം ലിറ്ററായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോള്‍ വേണമെങ്കിലും വര്‍ധിപ്പിക്കേണ്ടിവരും.
ആ ജലം കൂടി ഇടുക്കി അണക്കെട്ടിലേക്ക് എത്തിയാല്‍ ജലനിരപ്പ് അപകടകരമായ വിധം വര്‍ധിക്കും. ഇത് നേരിടുന്നതിനായിയാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം കൂടുതലായി തുറന്നുവിടാന്‍ ആലോചിക്കുന്നത്.
അതേസമയം, ഇടമലയാറില്‍ ജലനിരപ്പ് താഴുന്നതിനാല്‍ ഇടമലയാറില്‍ നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇടുക്കിയില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയാലും പെരിയാറിലെ വെള്ളത്തിന്റെ നിലയില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.