സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനം എത്തി. വിജയ് യേശുദാസ പാടിയ ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുതുതായി എത്തിയത്. കായംകുളം കൊച്ചുണ്ണിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടാം ഗാനവും പുറത്തുവിട്ടിരിക്കുന്നത്.
കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം നേരത്തെ തന്നെ ജനശ്രദ്ധനേടിയിരുന്നു. റോഷന് ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബിയും സഞ്ജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്.