മുബൈ: സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളിലെ വിളര്‍ച്ച പ്രതിരോധിക്കാന്‍ അധികൃതര്‍ നല്കിയ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. 160ല്‍ അധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുബൈ മുന്‍സിപ്പല്‍ സ്കൂളിലാണ് സംഭവം. അധികൃതര്‍ വിതരണം ചെയ്ത അയേണ്‍ഫോളിക് ആസിഡ് അടങ്ങിയ ഗുളികകളില്‍ നിന്ന് വിഷാംശം അകത്ത് ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു.
സ്കൂളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സ്കൂളില്‍ ഗുളികകളുടെ വിതരണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടി രക്തം ഛര്‍ദ്ദിച്ച് മരിച്ചത്.