തിരുവനന്തപുരം: ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാന്‍ 64 സ്പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി. കോട്ടയം (6), എറണാകുളം (7), തൃശൂര്‍ (9), പാലക്കാട് (8), കോഴിക്കോട് (1), കണ്ണൂര്‍ (2), കുമളി (2) എന്നിവിടങ്ങളിലേക്കും, തിരിച്ചു തിരക്കനുസരിച്ചുമാണ് സ്പെഷല്‍ സര്‍വീസുകള്‍.
മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്കു ദിവസേന മൂന്നു സ്പെഷലും അനുവദിച്ചിട്ടുണ്ട്. കൂടാതെ തിരികെ യാത്രയ്ക്കും ഇത്രയും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഓണം പ്രമാണിച്ച് കേരള ആര്‍ടിസി ഇതിനാേടകംതന്നെ എഴുപതോളം സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ ബസുകളിലൊന്നുപോലും സേലം വഴിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ സേലം വഴി തെക്കന്‍ കേരളത്തിലേക്കു നാല് സ്പെഷല്‍ സര്‍വീസ് നടത്താനായി താല്കാലിക പെര്‍മിറ്റിന് അപേക്ഷിച്ചതായി ടോമിന് തച്ചങ്കരി പ്രതികരിച്ചിരുന്നു. പെര്‍മിറ്റ് കിട്ടിയാല്‍ സേലം വഴി പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് അധിക സര്‍വീസ് നടത്താനാകും.