ന്യൂഡല്‍ഹി: കോടതിയിലെത്തിയ തന്നോട് കോടതി മുറിക്കുള്ളില്‍ വച്ചായിരുന്നു മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് യുവാവ് ഭാര്യയെയും 10 വയസുകാരനായ മകനെയും ആക്രമിച്ചത്. ജഡ്ജി വരുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.
വടക്കന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡല്‍ഹിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന നരേന്ദര്‍ സയിനിക്കെതിരെ ഇയാളുടെ ഭാര്യ ബിമ്പി സയിനി കഴിഞ്ഞ സെപ്തംബറില്‍ വിവാഹമോചന കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്നുവന്നിരുന്ന കേസ് പരിഗണിക്കവെ, കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു. 10 വയസുകാരനെ കൂടാതെ എട്ടു വയസുള്ള മറ്റൊരു മകനും ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയില്‍ നരേന്ദറുമായി സംസാരിക്കാന്‍ മക്കള്‍ തയ്യറായില്ല. ഇതില്‍ പ്രകോപിതനായായിരുന്നു ആക്രമണം.
യുവതിക്ക് കഴുത്തിനും കൈക്കും പരിക്കുണ്ട്. എന്നാല്‍ ഇത് ഗുരുതരമല്ല. നരേന്ദറിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 2003ലാണ് നരേന്ദറും ബിമ്പിയും വിവാഹിതരായത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 2015ല്‍ നരേന്ദറുമായുള്ള ബന്ധം യുവതി ഉപേക്ഷിക്കുകയായിരുന്നു